KeralaLatest News

ഹര്‍ത്താലിനെതിരെ നിലപാട് എടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കില്ലെന്ന് വ്യവസായികള്‍

കൊച്ചി:   തിരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ആലോചന. ഹര്‍ത്താലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കാത്തതിനോടുളള പ്രതിഷേധമായാണ് വ്യാവസായികളുടെ യോഗം ഈ തീരു മാനം എടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം വ്യവസായികളുടെ കൂട്ടായ്മ നേരില്‍ കണ്ട് ഈ കാര്യം ധരിപ്പിക്കും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം രാഷട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തുക സംഭവന നല്‍കുന്നത് തങ്ങളാണ്. എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ഹര്‍ത്താലിനിടെ നടക്കുന്ന അക്രമങ്ങളില്‍ വാണിജ്യ വ്യവസായ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നും വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ഹര്‍ത്താലുണ്ടാക്കുന്ന വിഷമതകളെ കുറിച്ച്‌ പൊതു ജനങ്ങള്‍ക്കിയടില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താനും തീരുമാനിച്ചു. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം തടയാന്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഒന്‍പതംഗ സബ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേന്പര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ കൊച്ചിയില്‍ യോഗം നടത്തിയത് .

ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങുമെന്നും വ്യാപാരികളുടെ കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button