CinemaMollywoodNewsEntertainment

ലൂസിഫറിന്റെ പോസ്റ്ററുകള്‍ തുടര്‍ച്ചയായി പുറത്തു വിടാന്‍ അണിയറ പ്രവര്‍ത്തകര്‍

 

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ലൂസിഫറിന്റെ പോസ്റ്ററുകള്‍ തുടര്‍ച്ചയായി പുറത്തു വിടാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാന വേഷമണിയുന്ന ചിത്രം കൂടിയാണിത്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റെ ആവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ടീസര്‍ പുറത്തു വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിനു പുറകേയാണ് ഫെബ്രുവരി 20 മുതല്‍ 26 വരെ പോസ്റ്ററുകള്‍ തുടര്‍ച്ചയായി പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ഉടനെ തന്നെ ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഒടിയനു ശേഷം മഞ്ചു വാര്യര്‍ ലൂസിഫറിലൂടെ മോഹന്‍ലാലിന്റെ നായികയായി വീണ്ടുമെത്തുന്നു. ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്റോയി, ബാല, സാനിയ അയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുജിത് വാസുദേവ് ഛായഗ്രഹണം നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button