ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’: ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങൾ കൂടി ഉണ്ടാകുമെന്ന് പൃഥ്വിരാജ്

കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തിൽ ലൂസിഫറിന്റെ ലോകം കുറച്ച് കൂടി വികസിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വി നായകനായി അഭിനയിച്ച ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങൾ ഉണ്ട്. ആദ്യ ഭാ​ഗത്തിൽ കണ്ടതിന്റെ പിന്നിൽ, കുറച്ചുകൂടി വലിയ കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് രണ്ടാം ഭാ​ഗം വരുമ്പോൾ മനസ്സിലാകും. ലൂസിഫറിന് ഒരു മൂന്നാം ഭാ​ഗം കൂടിയുണ്ടാകും. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് ഇലൂമിനാലിറ്റി എന്ന് വിളിക്കാം. മൂന്ന് പാർട്ടുകളെയും വേണമെങ്കിൽ പിസിയു അഥവാ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ് എന്ന് വിളിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button