KeralaLatest News

കൂടിയാലോചനയ്ക്കു ശേഷം തിരഞ്ഞെടുപ്പ് നിലപാട് തീരുമാനിക്കുമെന്ന് സി.കെ ജാനു

നിലവില്‍ ഇടതു മുന്നണിയോടൊപ്പമാണെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ ജാനു.ആദിവാസി ഗോത്രമഹാ സഭാധ്യക്ഷയായിരിക്കെ പൊതു സ്വീകാര്യത നേടിയിരുന്ന സി.കെ ജാനു ബി.ജെ.പിയുമായി അടുക്കുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.എന്‍.ഡി.എ വിട്ട പാര്‍ട്ടി ആദിവാസി ഭൂപ്രശ്‌നങ്ങളുയര്‍ത്തിയാവും തെരഞ്ഞെടുപ്പു കാലത്ത് പ്രചരണ രംഗത്തുണ്ടാവുക.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജാനുവിനും ബി.ജെ.പിക്കും വയനാട്ടില്‍ നേട്ടമുണ്ടാക്കാനായിരുന്നില്ല. ബി.ജെ.പിക്ക് മാത്രം 28000 വോട്ടുകളുള്ള ബത്തേരിയില്‍ 27920 വോട്ടുകളാണ് ജാനുവിന് ആകെ ലഭിച്ചത്. ആദിവാസികള്‍ക്കിടയിലും പൊതു സമൂഹത്തില്‍ നിന്നും പിന്തുണ കുറഞ്ഞതായി തെരെഞ്ഞെടുപ്പിലൂടെ ജാനു നേരിട്ടറിയുകയായിരുന്നു. പിന്നീടാണ് ഇടതുമുന്നണിയുമായി അടുക്കുന്നത്.ഇപ്പോള്‍ എന്‍.ഡി.എ വിട്ട് ഇടതു മുന്നണിയുമായി അടുത്ത ശേഷം നടക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കാന്‍ കൂടിയാലോചന വേണമെന്നാണ് ജാനു പറയുന്നത്. ആദിവാസി പ്രശ്‌നങ്ങളും ഭൂപ്രശ്‌നങ്ങളും സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button