Latest NewsIndia

അഭിനന്ദിന് ഭഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരം

ഭഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരം വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനിന്.അഖില ഭാരതീയ ദിഗംബര്‍ ജയിന്‍ മഹാസമിതിയാണ് പുരസ്‌കാരം നല്‍കുന്നത്. സമിതിയുടെ ആദ്യപുരസ്‌കാരമാണ് അഭിനന്ദിന് നല്‍കുന്നത്.

2.51 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മഹാവീരജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 17 ന് പുരസ്‌കാരം അഭിനന്ദിന് സമ്മാനിക്കുമെന്ന് അഖില ഭാരതീയ ദിഗംബര്‍ ജയിന്‍ മഹാസമിതി ചെയര്‍പേഴ്‌സന്‍ മനിദ്ര ജെയ്ന്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചു.

ഫെബ്രുവരി 27 ന് അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 ബൈസണ്‍ വിമാനം പാകിസ്ഥാന്‍ ആക്രമിച്ചുവീഴ്ത്തുകയായിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ പിന്നീട് ഇന്ത്യയുടെ ആവശ്യപ്രകാരം വിട്ടയച്ചു. ശത്രുസൈന്യത്തിന്റെ മുന്നില്‍ അകപ്പെട്ടിട്ടും മനോധൈര്യം കൈവിടാതെ സ്വന്തം നാടിനായി നിലകൊണ്ട അഭിനന്ദിനെ രാജ്യം മുഴുവന്‍ പ്രശംസിക്കുന്നതിനിടെയാണ് ജയ്ന്‍ മഹാസമിതി പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button