Latest NewsInternational

മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ശാസ്ത്രജ്ഞൻ

ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ശാസ്ത്രജ്ഞൻ

ഡബ്‌ലിന്‍: മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ശാസ്ത്രജ്ഞൻ .
അയര്‍ലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് മലയാളി ശാസ്ത്ര
ജ്ഞന്‍ ഡോ.സുരേഷ് സി പിള്ളയ്‌‌‌ക്ക് ലഭിയ്ച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി ഓഫ് അയര്‍ലണ്ടാണ്അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച് രസതന്ത്ര ശാസ്ത്രത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുന്നവര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോട്ടയം കറുകച്ചാല്‍ (ചമ്പക്കര) സ്വദേശിയായ ഡോ.സുരേഷ് അയര്‍ലണ്ടിലെ (ഡബ്ലിന്‍) ട്രിനിറ്റി കോളേജില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തി.

ഇതുവരെ നൂറിലധികം ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍സ്/ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. രണ്ട് യു എസ് പേറ്റന്റും, ഒരു യുകെ പേറ്റന്റും അവാര്‍ഡ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ‘തന്മാത്രം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button