CricketLatest News

മും​ബൈ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സീ​നി​യ​ര്‍ സെ​ല​ക്ട​ര്‍​മാ​ര്‍ രാ​ജി​വ​ച്ചു

മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം അ​ജി​ത് അ​ഗാ​ര്‍​ക്ക​ര്‍ അ​ട​ക്ക​മു​ള്ള മും​ബൈ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സീ​നി​യ​ര്‍ സെ​ല​ക്ട​ര്‍​മാ​ര്‍ രാ​ജി​വ​ച്ചു. അ​ഗാ​ര്‍​ക്ക​റി​നൊ​പ്പം നി​ലേ​ഷ് കു​ല്‍​ക്ക​ര്‍​ണി, സു​നി​ല്‍ മോ​റെ, ര​വി താ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്. മും​ബൈ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​ല​ക്ട​ര്‍​മാ​രെ പു​റ​ത്താ​ക്കാ​ന്‍ അ​സോ​സി​യേ​ഷ​നി​ലെ ചി​ല അം​ഗ​ങ്ങ​ള്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു. ക്രി​ക്ക​റ്റ് ഇം​പ്രൂ​വ്‌​മെ​ന്‍റ് ക​മ്മി​റ്റി ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി. തുടർന്ന് താ​ത്കാ​ലി​ക ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേടി. ഇതിനിടെയാണ് സെ​ല​ക്ട​ര്‍​മാ​ര്‍ രാജിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button