KeralaLatest News

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം : ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. വേനൽ മഴയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടിമിന്നലുള്ള സമയത്ത് കുട്ടികൾ കുട്ടികൾ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും കുട്ടികളെ തടയണമെന്ന് നിർദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇടിമിന്നലുള്ള സമയത്ത് മൈക്കുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button