CinemaNewsEntertainment

ചിന്മയിക്കെതിരെ ഭീഷണിയുയര്‍ത്തിയ നിര്‍മാതാവിനെതിരെ വിമര്‍ശനവുമായ് പാ രഞ്ജിത്

 

ചെന്നൈ; ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിര്‍മ്മാതാവ് കെ. രാജനെ അതേ വേദിയില്‍ വെച്ചു തന്നെ വിമര്‍ശിച്ച് സംവിധായകന്‍ പാ രഞ്ജിത്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുയര്‍ത്തിയ ചിന്മയിയെ കെ രാജന്‍ വിമര്‍ശിച്ചപ്പോഴാണ് പാ രഞ്ജിത്ത് ഇടപെട്ടത്.

നിന്നെ തകര്‍ത്തു കളയാന്‍ കഴിവുള്ള ആളുകള്‍ എന്നോടൊപ്പമുണ്ട് എന്നായിരുന്നു ചിന്മയിക്കെതിരെ രാജന്റെ പരാമര്‍ശം, ചിന്മയിയുടെ ആരോപണം ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് പാ രഞ്ജിത് രാജനെതിരെ രംഗത്ത് വന്നത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കാലങ്ങളായി നടക്കാറുണ്ടെന്നും ആ വസ്തുത മനസ്സിലാക്കാനുള്ള സമയമായെന്നും, ആരെങ്കിലും ഒരാള്‍ ഒരു ആരോപണമുയര്‍ത്തുമ്പോള്‍ അത് വെറുമൊരു ആരോപണമെന്ന് എഴുതിത്തള്ളുന്നതിനു പകരം അന്വേഷിക്കാന്‍ തയ്യാറാവണമെന്നും രഞ്ജിത്ത് പറഞ്ഞു.

”മീ ടൂ മുന്നേറ്റം വളരെ സുപ്രധാനമായ ഒന്നാണെന്നാണ് എന്റെ അഭിപ്രായം. അത് തനിക്കെതിരെ എവിടെ വെച്ചെങ്കിലും സംഭവിച്ചിട്ടുള്ള അതിക്രമത്തെപ്പറ്റി തുറന്നു പറയാനുള്ള അവകാശമാണ്.” എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button