Latest NewsIndiaNews

അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; നിങ്ങളാണ് മുസ്ലിംകളെ പ്രകോപിപ്പിക്കുന്നത്: പാ രഞ്ജിത്തിനെതിരെ വിമര്‍ശനവുമായി ഗായത്രി

ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പാ രഞ്ജിത്ത് മുസ്ലിംകളെ പ്രകോപിപ്പിക്കുകയാണെന്നും ട്വിറ്ററിലൂടെ അവർ ആരോപിച്ചു. പെരിയാറിന്‍റെ കൂലി മാമന്മാര്‍ തമിഴ്നാട്ടിലെ ഹൈന്ദവ സംസ്കാരത്തെ നശിപ്പിക്കുന്നു. പാകിസ്ഥാന്‍കാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്കാരത്തെയും നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലിംകളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു ഗായത്രി വ്യക്തമാക്കിയത്.

Read also: കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു;അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം

വര്‍ഗീയശക്തികള്‍ രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ മതമൗലികവാദം പടര്‍ത്തുകയാണ്. അത് തന്നെയാണ് അവര്‍ തമിഴ്നാട്ടിലും ചെയ്യുന്നതെന്നും ഫാസിത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും പാ രഞ്ജിത്ത് ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു ഇതിനെതിരെയാണ് ഗായത്രി രംഗത്തെത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close