Kallanum Bhagavathiyum
Latest NewsNewsIndia

കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു;അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എകെ ആന്റണി, പി ചിദംബരം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ എന്നിവർ ഉണ്ടായിരുന്നു. കലാപം നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് എ.കെ ആൻറണി ആവശ്യപ്പെട്ടു. ക്രമസമാധാനം നിയന്ത്രിക്കാൻ കഴിയാത്ത ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘം അഭ്യർത്ഥിച്ചു.

Read also: തോക്കിൻമുനയിലും പതറാതെ ,തളരാതെ കർത്തവ്യനിരതനായി നിന്ന നിമിഷങ്ങളെ കുറിച്ച് ഡെൽഹിയിലെ ആ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് .

അതേസമയം കേന്ദ്രസ‍ര്‍ക്കാരിനെയും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിനെയും കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. വ‍ര്‍ഗീയ സംഘര്‍ഷം കത്തിപ്പടര്‍ന്നപ്പോൾ കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ കാഴ്ചക്കാരായി നിൽക്കുന്നുവെന്നും സംഘം ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button