International

ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തു; വനിതാ ബോക്‌സര്‍ക്ക് അറസ്റ്റ് വാറന്റ്

പാരിസ്: ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തതിന് ജന്മനാട്ടില്‍ വനിതാ ബോക്‌സര്‍ക്ക് അറസ്റ്റ് വാറന്റ്. അറസ്റ്റ് വാറന്റ് കാരണം ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇറാനിയന്‍ വനിതാ ബോക്‌സറായ സദഫ് ഖദീം.

ഇറാനിലെ ആദ്യ വനിതാ ബോക്സറായ സദഫ് ഖദീം തെഹ്‌റാനില്‍ ഫിറ്റ്നെസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. 24 കാരിയായ സദഫ് മത്സരവേദിയില്‍ ഇസ്ലാമിക നിയമമനുസരിച്ച് വസ്ത്രധാരണം നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ രാജ്യം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ ഫ്രാന്‍സില്‍ നടന്ന ലീഗലി അപ്രൂവ്ഡ് മാച്ചിലാണ് ഞാന്‍ മത്സരിച്ചത്. പക്ഷേ ഷോര്‍ട്ട്സും ടീഷര്‍ട്ടും ധരിച്ചാണ് ഞാന്‍ മല്‍സരിച്ചത്. ലോകത്തിന്റെ കണ്ണില്‍ ആ വസ്ത്രധാരണത്തിന് ഒരു കുഴപ്പവുമില്ല. മല്‍സരവേദിയില്‍ ഞാന്‍ ഹിജാബ് ധരിച്ചില്ല, എന്റെ പരിശീലകന്‍ ഒരു പുരുഷനാണ് ഇതൊക്കെയാണ് ചിലരുടെ പ്രശ്നമെന്നും ബോക്‌സറായ സദഫ് പറയുന്നു.

സംഭവത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തെ തന്നെ ബോക്സിംഗ് ഫെഡറേഷന്‍ അധികൃതര്‍ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. സദഫ് ഇറാന്റെ രജിസ്റ്റേര്‍ഡ് ബോക്സിംഗ് താരമല്ലെന്നാണ് ഇറാന്‍ ബോക്സിംഗ് ഫെഡറേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button