Latest NewsKeralaNews

ഇറച്ചി വെട്ടുന്നതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജന്‍ കുത്തി കൊന്നു

പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജന്‍ കുത്തി കൊന്നു.
പാലക്കാട് കൊഴിഞ്ഞാംമ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്റെ കുത്തേറ്റ് മരിച്ചത്. രംഗസ്വാമി മിക്ക ദിവസങ്ങളിലും മദ്യപിച്ച് വീട്ടില്‍ വരും. ഇതേ ചൊല്ലി രംഗസ്വാമിയും അനുജന്‍ മഹേന്ദ്രനും തമ്മില്‍ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടന്‍ രംഗസ്വാമി വീട്ടില്‍ മദ്യപിച്ചെത്തി വന്ന സമയത്ത് മഹേന്ദ്രന്‍ വീട്ടില്‍ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയില്‍ തുടങ്ങി.

Read Also: മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പത്ത് കിടന്നിട്ട് ഫലമുണ്ടായില്ല,എന്നാല്‍ പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞു:സിപിഒ

പിന്നീട് വാക്കു തര്‍ക്കം മൂത്ത് അനുജന്‍ ചേട്ടനെ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തി. പിന്നീട് അനുജന്‍ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയില്‍ വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ രംഗസ്വാമി മരിച്ചു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രന്‍ കുറ്റം സമ്മതിച്ചത്. വീട്ടു മുറ്റത്തുണ്ടായിരുന്ന ചോര പാടുകള്‍ തെളിവു നശിപ്പിക്കാന്‍ പ്രതി കഴുകി കളഞ്ഞിരുന്നു. വീടിനു സമീപത്ത് നിന്ന് കത്തിയും കണ്ടെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button