Latest NewsIndia

വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ മിസൈലിനൊപ്പം പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ഫഡ്നാവിസ്

ബാലാക്കോട് വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ പാകിസ്ഥാനിലേക്ക് വിടുന്ന മിസൈലിനൊപ്പം കെട്ടിഅയക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മുംബൈയില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പേഴായിരുന്നു ഫഡ്നാവിസിന്റെ വിവാദ പ്രസ്താവന.

പാകിസ്ഥാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മാത്രമാണ് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ സംശയമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ നേതാക്കളിലൊരാളെ പാകിസ്ഥാനിലേക്ക് അയച്ച മിസൈലിനൊപ്പം കെട്ടി വിടാമായിരുന്നു എന്നും അപ്പോള്‍ പാക് മണ്ണില്‍ ഇന്ത്യയുടെ സായുധ സേന എന്താണ് ചെയ്തതെന്ന് കാണാമായിരുന്നു എന്നും ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ തന്റെ പ്രസ്താവന വിവാദമായതോടെ താന്‍ നേരമ്പോക്കായാണ് ഇങ്ങനെ പറഞ്ഞതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി തിരുത്തുകയും ചെയ്തു.

ഫെബ്രുവരി 14 ന് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 26 ന് അതിര്‍ത്തി കടന്ന് ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് പരിശീലനകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം പാകിസ്ഥാന്‍ നിഷേധിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ പ്രതിപക് പാര്‍ട്ടികളും ബാരാകോട് ആക്രമണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button