Latest NewsEducation & Career

മിലിറ്ററി പോലീസിൽ ഇനി പെൺകരുത്തും

ഡൽഹി: മിലിറ്ററി പോലീസിൽ ഇനി പെൺകരുത്തും. ഇതോടെ ഇന്ത്യന്‍ ആര്‍മി ചരിത്രം കുറിക്കുകയാണ്.ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സുവർണ അവസരമാണ് ഒരുക്കിയിരിക്കുന്നത്.വനിതകൾക്ക് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി റിക്രൂട്ട്മെന്‍റിലേക്ക് പേര് രജിസറ്റര്‍ ചെയ്യാം.

കരസേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിന്‍റെ ആശയത്തിന് പ്രതിരോധമന്ത്രാലയം അടുത്തിടെയാണ് അനുമതി നല്‍കിയത്.ഇന്ത്യന്‍ മിലിറ്ററി പൊലീസിന്‍റെ 20 ശതമാനത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന് ജനുവരിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ പ്രതിവര്‍ഷം 52 വനിതകളെ ഇന്ത്യന്‍ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇവരെ ആരോഗ്യം, എന്‍ജിനീയറിങ്ങ്, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് മിലിറ്ററി പൊലീസിന്‍റെ ഭാഗമാകാന്‍ വനിതകളെത്തുന്നത്

ആര്‍മി കന്‍റോണ്‍മെന്‍റുകളുടെ നീരീക്ഷണം, സൈനികര്‍ക്കായുള്ള നിയമങ്ങളുടെ സംരക്ഷണം തുടങ്ങിയ ചുമതലകളാണ് മിലിറ്ററി പൊലീസിന് ഉള്ളത്.വിശദവിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://joinindianarmy.nic.in/bravo/notifications.htm

shortlink

Related Articles

Post Your Comments

Related Articles


Back to top button