Latest NewsIndia

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സ്വിറ്റ്സർലന്റ് യാത്ര; സര്‍ക്കാര്‍ ചിലവിട്ടത് 1.58 കോടി

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെയും മൂന്ന് ഉദ്യോഗസ്ഥരുടേയും സ്വിറ്റ്സർലന്റ് യാത്രക്കായി മധ്യപ്രദേശ് സര്‍ക്കാര്‍ ചിലവിട്ടത് 1.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. മധ്യപ്രദേശിലെ പൊതുപ്രവര്‍ത്തകന്‍ അജയ് ദുബെ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് യാത്രയ്ക്ക് സര്‍ക്കാര്‍ 1.58 കോടി ചിലവിട്ടതായി മറുപടി ലഭിച്ചത്. കമല്‍നാഥിന് പുറമെ മധ്യപ്രദേശ് ചീഫ് സെക്രട്ടറി എസ്.ആര്‍ മൊഹന്തി, മുഖ്യമന്ത്രിയുടെ പ്രന്‍സിപ്പല്‍ സെക്രട്ടറി അശോക് ബെന്‍വാള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്രയും തുക ചിലവിട്ടത്.

വിമാനയാത്രയും താമസവും ഉള്‍പ്പെടെയുള്ള ചിലവുകളാണ് ഇതെന്നും മറുപടിയില്‍ പറയുന്നു.2019 ജനുവരിയില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് കമല്‍നാഥും സംഘവും സ്വിറ്റ്‌സര്‍ലന്റില്‍ പോയത്.അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ ചിലവും അതാത് സര്‍ക്കാരാണ് വഹിച്ചതെന്നും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപസമാഹരണ പരിപാടിയാണ് സ്വിറ്റ്‌സര്‍ലന്റില്‍ നടന്നതെന്നും ഇത് സംസസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button