Latest NewsUAEGulf

ഭാഗ്യദേവത കൈവിടുന്നില്ല : അബുദാബി ബിഗ്‌ ടിക്കറ്റില്‍ ഇത്തവണ പ്രവാസി സ്വന്തമാക്കിയത് 28 കോടിയിലേറെ രൂപ

Jackഅബുദാബി•യു.എ.ഇയില്‍ ഇന്ത്യക്കാരെ ഭാഗ്യദേവത കൈവിടുന്ന ലക്ഷണമില്ല. ദുബായ് റാഫിളിന് പിന്നാലെ ഇത്തവണ അബുദാബി ബിഗ്‌ ടിക്കറ്റിലും ഇന്ത്യന്‍ പ്രവാസി തന്നെയാണ് വിജയി. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ ഷോജിത്ത് കെ.എസ് ആണ് ഒറ്റരാതി കൊണ്ട് കോടീശ്വരനായി മാറിയത്. വെള്ളിയാഴ്ച രാത്രി നടന്ന ബിഗ്‌ ടിക്കറ്റ് സീരീസിലെ 203 ാം നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹമാണ് (ഏകദേശം 28 കോടി ഇന്ത്യന്‍ രൂപ) ഷോജിത്ത് സ്വന്തമാക്കിയത്.

030510 എന്ന ടിക്കറ്റ് നമ്പര്‍ ഏപ്രില്‍ 1 ന് ഓണ്‍ലൈന്‍ വഴിയാണ് ഷോജിത്ത് വാങ്ങിയത്.

അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രവാസിയായ മങ്കേഷ് മൈന്‍ഡേ ഒരു ബി.എം.ഡബ്ല്യൂ 220 ഐ കാറും സ്വന്തമാക്കി.

കൂടാതെ മറ്റു 8 ഇന്ത്യന്‍ പ്രവാസികളും ഒരു പാകിസ്ഥാനിയും ഉള്‍പ്പടെ 9 പേര്‍ സമാശ്വാസ സമ്മാനങ്ങളും സ്വന്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button