KeralaLatest News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍: നിരീക്ഷക സമിതി തീരുമാനം ഇങ്ങനെ

തൃശൂര്‍•തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തില്‍ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുകയെന്നും കലക്ടര്‍ അറിയിച്ചു.

നാളെ വിദഗ്ധ സംഘം ആനയുടെ ആരോഗ്യക്ഷമത പരിശോധിക്കും. ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ എഴുന്നെള്ളിപ്പിന് ഒരു മണിക്കൂര്‍ അനുമതി നല്‍കാനാണ് തീരുമാനം.

നേരത്തെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ കലക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു. ഉപാധികളോടെയാണ് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ആനയുടമയ്ക്കായിരിക്കുമെന്ന് എഴുതി വാങ്ങിയ ശേഷം മാത്രമായിരിക്കും ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കുക. പൂരവിളംബരത്തില്‍ മാത്രമാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുക. പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുന്നത്.

അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണം. ജനങ്ങളെ അകലെ നിര്‍ത്തണമെന്നും അഡ്വക്കേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി. ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും അഡ്വ. ജനറല്‍ വ്യക്തമാക്കി. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button