NewsInternational

വിദേശ ടെലികോം കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്രംപ്

 

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ടെലികോം കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. ദേശസുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏതെങ്കിലും രാജ്യത്തിന്റെയോ കമ്പനിയുടെയോ പേര് ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ വാവെയ്യെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം.

വിദേശ ടെലികോം ഉല്‍പ്പന്നങ്ങള്‍ സൈബര്‍ ചാരവൃത്തി നടത്തുന്നുണ്ടെന്നും ഇത് അമേരിക്കയുടെ ടെലികോം മേഖലയ്ക്ക് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ വാവെയ്‌ക്കെതിരെ ട്രംപ് സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. അമേരിക്കയുടെ സൈബര്‍ ശൃംഖല സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉത്തരവെന്ന് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അജിത് പൈ പറഞ്ഞു. ലോകത്തില്‍തന്നെ ഫോണിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന നെറ്റ്വര്‍ക്ക് ഗിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വാവെയ് ആണ്. ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഫൈവ് ജി കണക്ഷനുകളില്‍നിന്ന് വാവെയ്യെ ഒഴിവാക്കിനിര്‍ത്തണമെന്ന് സഖ്യകക്ഷികളോട് അമേരിക്ക സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, ട്രംപിന്റെ നിരോധന ഉത്തരവ് വാവെയ്യെ ബാധിക്കില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് വാങ് പറഞ്ഞു. അമേരിക്ക അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുകയാണെന്നും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നോ സ്‌പൈ കരാര്‍ ഒപ്പുവയ്ക്കാന്‍ വാവെയ് ധാരണയിലെത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ ലിയാങ് ഹുവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button