Latest NewsKerala

സംസ്ഥാനം വീണ്ടും രാഷ്ട്രീയപ്പോരിന് കളമാകുന്നു ; തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പ് സംസ്ഥാനം വീണ്ടും രാഷ്ട്രീയപ്പോരിന് കളമാകുന്നു. 44 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും.ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ്, ഇതിന് മുന്നോടിയായി തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 44 ല്‍ വാർഡുകളിൽ 33 എണ്ണവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്. 6 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 5 നഗരസഭാ വാര്‍ഡുകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു വാര്‍ഡുകള്‍. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലൊഴിച്ച്‌ 12 ജില്ലകളിലും മത്സരമുള്ളതിനാല്‍ സംസ്ഥാനതല പോരായി
പരിഗണിക്കാം.

44 വാര്‍ഡുകളില്‍ ഏറിയപങ്കും നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. ശബരിമല വിഷയത്തിന് ശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി ആധിപത്യം നിലനിര്‍ത്തുകയായിരുന്നു. ഡിസംബറിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-21, യുഡിഎഫ്-12, ബിജെപി-രണ്ട് എന്നിങ്ങനെയായിരുന്നു വോട്ടെടുപ്പ് കണക്കുകള്‍.ഫെബ്രുവരിയില്‍ എല്‍ഡിഎഫ് 16 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ നില 12 ആയിരുന്നു ലഭിച്ച സീറ്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button