KeralaLatest NewsIndia

‘നീതിക്ക് കണ്ണില്ല, കയ്യും കാലുമുണ്ട് ‘-സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ ബിനീഷ് കോടിയേരി

മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ ബിനീഷ് കോടിയേരി. ജാംനഗര്‍ സെഷന്‍സ് കോടതിയാണ് 1990ല്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ഭട്ടിന്റെ വാദം കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

1990 ഒകേ്ടാബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂര്‍ പട്ടണത്തില്‍ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 30 കാരനായ പ്രഭുദാസ് വൈഷ്ണാനി എന്നയാള്‍ പൊലീസ് മര്‍ദ്ദനത്തിടെ കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നത്. ഇതിനെതിരെയാണ് ബിനീഷ് കോടിയേരിയുടെ വിമർശനം. മോദിയുടെ കടുത്ത വിമർശകനായതിനു ഇത്രയും കാലം അജ്ഞാത തടവിൽ ആയിരുന്നു സഞ്ജീവ് ഭട്ട് എന്ന് ബിനീഷ് ആരോപിച്ചു .

ഇന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ചു.30 വർഷം മുമ്പുള്ള കേസിൽ. തീവ്രവാദി പ്രഗ്യാസിങ്‌ പാർലമെന്റിനകത്തും രാജ്യസുരക്ഷാജീവനക്കാരൻ തടവറയിലും.ഇന്ത്യ കുതിക്കുന്നുണ്ട്‌..നീതിക്ക്‌ കണ്ണില്ല കൈയും കാലുമുണ്ട്‌ എന്നും ബിനീഷ് പരിഹസിച്ചു. പോസ്റ്റിനടിയിൽ ബിനോയ് കോടിയേരിയെ പരാമർശിച്ചു നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബീഹാർ യുവതിക്ക് നീതി വാങ്ങി കൊടുക്ക് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് കാണാം: സഞ്ജീവ് ഭട്ട് IPS … മോദിയുടെ കടുത്ത വിമർശകനായതിനു ഇത്രയും കാലം അജ്ഞാത തടവിൽ ആയിരുന്നു….. ഇന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ചു.30 വർഷം മുമ്പുള്ള കേസിൽ. തീവ്രവാദി പ്രഗ്യാസിങ്‌ പാർലമെന്റിനകത്തും രാജ്യസുരക്ഷാജീവനക്കാരൻ തടവറയിലും.ഇന്ത്യ കുതിക്കുന്നുണ്ട്‌..നീതിക്ക്‌ കണ്ണില്ല കൈയും കാലുമുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button