Latest NewsIndia

ടോയ്‌ലറ്റില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ എന്താണ് കുഴപ്പമെന്ന് മധ്യപ്രദേശ് വനിതാമന്ത്രി

ഭോപ്പാല്‍: ടോയ്ലറ്റില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് മധ്യപ്രദേശ് മന്ത്രി. ടോയ്‌ലറ്റ് സീറ്റിന്റെയും സ്റ്റൗവിന്റെയും ഇടയിലായി ഒരു വിഭജനം ഉണ്ടായാല്‍ മതിയെന്നും മന്ത്രി ഇമാര്‍തി ദേവി പറഞ്ഞു. മധ്യപ്രദേശിലെ കരേരയിലെ അംഗന്‍വാടി കേന്ദ്രത്തിലെ ടോയ്ലറ്റില്‍ കുട്ടികള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഇത്തരത്തതിലൊരു പ്രസ്താവന നടത്തിയത്.

ലാട്രിനും സ്റ്റൗവിനും ഇടയില്‍ ഒരു വിഭജനം ഉണ്ടെന്ന് ഓര്‍ക്കണമെന്നും നമ്മുടെ വീടുകളില്‍ അറ്റാച്ച്ഡ് ലാട്രിന്‍-ബാത്ത്‌റൂം ഇല്ലേ എന്നും അവര്‍ ചോദിച്ചു. അതിന്റെ പേരില്‍ ഏതെങ്കിലും ബന്ധുക്കള്‍ ആഹാരം കഴിക്കാന്‍ വിസമ്മതിക്കുമോ എന്നും മന്ത്രി ചോദിച്ചു.ബാത്ത്‌റൂം സീറ്റില്‍ പാത്രങ്ങള്‍ സൂക്ഷിക്കാമെന്നും തങ്ങളുടെ വീടുകളിലും അങ്ങനെ സൂക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അംഗനവാടിയിലെ ഇടുങ്ങിയ കിച്ചന്‍ കം ടോയ്ലറ്റില്‍ ഭക്ഷണം തയ്യാറാക്കുന്നതിന് എല്‍പിജി സിലിണ്ടറും മണ്‍അടുപ്പുമുണ്ട്. പാചക പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ ടോയ്ലറ്റ് സീറ്റില്‍ അടുക്കി വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വയം സഹായ സംഘം ടോയ്ലറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് ഒരു താല്‍ക്കാലിക അടുക്കളയായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നെന്ന് വനിതാ-ശിശു വികസന പദ്ധതിയുടെ ജില്ലാ ഓഫീസര്‍ ദേവേന്ദ്ര സുന്ദരിയാല്‍ പറഞ്ഞു: അംഗന്‍വാടി സൂപ്പര്‍വൈസര്‍ക്കും അതില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button