Latest NewsIndia

ഫ്ലാറ്റിൽ തീപിടുത്തം ; രണ്ടുപേർക്ക് പരിക്ക്

അഹമ്മദാബാദ്: കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.കെട്ടിടത്തിലെ ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ രജേഷ് ഭട്ട് മാധ്യമങ്ങളെ അറിയിച്ചു.

കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപിടുത്തമുണ്ടായത്.അഗ്നിശമന സേനയിൽ കൃത്യമായി ഇടപെട്ടതോടെ ഫ്ലാറ്റിൽ കുടുങ്ങിയ എല്ലാവരെയും വിജയകരമായി രക്ഷിക്കാൻ കഴിഞ്ഞു.ആളുകളെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധാരണയായി ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഗോവണി പ്രവർത്തിക്കാതിരുന്നതിനാൽ അഗ്നിശമന സേനയ്ക്ക് ആളുകളെ രക്ഷിക്കാൻ കയറുകൾ ഉപയോഗിക്കേണ്ടിവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button