KeralaLatest NewsIndia

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലിലേക്കുള്ള യാത്രയില്‍ പോലീസ് വക മദ്യസല്‍ക്കാരം; തിരിച്ചയച്ച്‌ ജയില്‍ അധികൃതര്‍

പ്രതികളെ കോടതിയില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ ഒത്താശയോടെയുള്ള മദ്യസല്‍ക്കാരം.

കണ്ണൂര്‍: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് മദ്യസല്‍ക്കാരം നടത്തി പോലീസ്. തലശ്ശേരിയില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ കെ വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 5 പ്രതികള്‍ക്കാണ് ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയത്. പ്രതികളെ കോടതിയില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ ഒത്താശയോടെയുള്ള മദ്യസല്‍ക്കാരം.

ശിക്ഷാവിധി വന്നതിനു ശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 5 പ്രതികള്‍ക്കും വൈദ്യപരിശോധന നടത്തിയിരുന്നു.എന്നാല്‍ പരിശോധനയില്‍ പ്രതികള്‍ മദ്യപിച്ചതായി രേഖപ്പെടുത്തിയിരുന്നില്ല. തലശ്ശേരി സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരാണു പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പരിശോധനയ്ക്കു ശേഷം തലശ്ശേരിയില്‍ നിന്നും 4.45ന് പുറപ്പെട്ടെങ്കിലും 22 കിലോലീറ്റര്‍ മാത്രം ദൂരമുള്ള കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ വൈകിട്ട് 6.45നാണു പ്രതികളുമായി എത്തിയത്.

പ്രതികള്‍ക്കു ഭക്ഷണം കഴിക്കാന്‍ ഇടയ്ക്കു തലശ്ശേരിയിലെ ഹോട്ടലില്‍ കയറിയിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.എന്നാല്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണു പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. മദ്യപിച്ചതായി രേഖപ്പെടുത്തി വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതികളെ മടക്കി അയക്കുകയായിരുന്നു. പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button