NattuvarthaLatest NewsKerala

വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു

കായംകുളം: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. കായംകുളം: എംഎസ്എം കോളേജ് ജംഗ്ഷനു സമീപം കീരിക്കാട് തെക്ക് പറമ്പില്‍ നാസറിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം.

വീടിന്റെ പുറംഭാഗത്തു നാസറിന്റെ കിടപ്പുമുറിയോട് ചേർന്നാണ് സ്‌കൂട്ടർ നിർത്തിയിട്ടിരുന്നത്. ഇവിടെ നിന്ന് പ്രകാശവും ശബ്‌ദവും ശ്രദ്ധയിൽപ്പെട്ടു വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടർ കത്തുന്നത് കണ്ടത്. വെള്ളം ഒഴിച്ച് തീ അണച്ചെങ്കിലും. വാഹനം പൂർണ്ണമായി കത്തി നശിച്ചിരുന്നു. വീടിനോട് ചേർന്നുള്ള മില്ലിലേക്കും കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോമറിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button