Latest NewsInternational

യു.എസില്‍ വെടിവെയ്പ്പ്: 20 പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  എൽപാസോയിലെ വാൾമാർട്ട് സ്‌റ്റോറിൽ ശനിയാഴ്‌ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു  ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്. വാള്‍മാര്‍ട് സറ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് ആക്രമത്തിന് ഇരയായത്. ആക്രമണത്തിന് പിന്നാലെ ഡാലസിനു സമീപമുള്ള അലെന്‍ സ്വദേശിയായ 21 കാരന്‍ പോലീസിന് കീഴടങ്ങി.

ആക്രമണം നടന്ന എല്‍ പാസോ സ്പാനിഷ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ്. രണ്ടുവയസ്സുള്ള കുട്ടി മുതൽ 82 വയസ്സുകാരൻ വരെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. പുറത്തുവന്നത് വളരെ ദുഃഖകരമായ വാര്‍ത്തയാണെന്നും നിരവധിയാളുകള്‍ മരിച്ചതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ടെക്‌സാസ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയ ശേഷമാമായിരുന്നു ട്രംപിന്റെ പ്രതികരണം.
ആദ്യം സ്ഥാപനത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് വെടിവെയ്പ്പ് നടത്തിയി അക്രമി പിന്നീട് സ്റ്റോറിന് ഉള്ളില്‍ കയറി വെടിയുതിര്‍ക്കുവായിരുന്നെന്നാണ് സൂചന.

വെടിയേറ്റവര്‍ സ്ഥാപനത്തിന്റെ വാഹന പാര്‍ക്കിങ് സ്ഥലത്തു വീണുകിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവര്‍ ഭയന്ന് ഓടുന്നതും വീഡിയോയിലുണ്ട്. ആക്രമണം നടക്കുമ്പോള്‍ സ്ഥാപനത്തിനകത്ത് 1000 മുതല്‍ 3000 വരെ ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം.  20 പേരുടെ മരണം സ്ഥിരീകരിച്ചതായി ടെക്‌സസ് ഗവർണർ ഗ്രേഗ് അബോട്ട് പ്രസ്‌താവനയിൽ അറിയിച്ചു. ഒരാഴ്ച്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെയ്പാണിത്. കഴിഞ്ഞയാഴ്ച്ച കാലിഫോര്‍ണിയില്‍ 19കാരന്‍ നടത്തിയ വെടിവെയ്പില്‍ 2 കുട്ടികള്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button