KeralaLatest News

നീതി തേടി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കൽ; സഭയ്‌ക്കെതിരെയുള്ള അടുത്ത നീക്കം ഇങ്ങനെ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്‌ത്രീകളെ പിന്തുണച്ച തന്നെ അച്ചടക്കലംഘനം ആരോപിച്ച് സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്‍.

ALSO READ: കുമ്പസാര പീഡനം; വൈദികര്‍ക്കെതിരെ കേസെടുത്തു

അച്ചടക്കലംഘനം ആരോപിച്ച് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ് സന്യാസ സഭയില്‍ നിന്നാണ് തന്നെ പുറത്താക്കിയത്. ഈ നടപടി തികച്ചും തെറ്റാണെന്നും സഭ പുറത്തുപോകാന്‍ പറഞ്ഞാന്‍ ഉടനെ ഇറങ്ങിപ്പോകാനാകില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു. ഇന്ന് അഭിഭാഷകനുമായി കൂടിയാലോചിച്ച് സിസ്റ്റര്‍ മുന്നോട്ടുളള നിയമനടപടികള്‍ തീരുമാനിക്കും.

വര്‍ഷങ്ങള്‍ സന്യാസ സഭക്ക് വേണ്ടി ജീവിച്ച തന്നോട് പെട്ടെന്നൊരുദിവസം ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാനാകില്ല. തന്റെ മുന്നോട്ടുളള ജീവിതം എങ്ങനെയെന്ന് കൂടി സഭ പറഞ്ഞ് തരണം. തന്നെ ഏകപക്ഷീയമായി പുറത്താക്കിയ സഭാ തീരുമാനത്തിനെതിരെ അതിശക്തമായ പ്രതിഷേധമറിയിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.സഭ തളളിപ്പറഞ്ഞ കന്യാസ്ത്രീക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button