Latest NewsIndia

കുറ്റമാണെന്നറിഞ്ഞിട്ടും മുത്തലാഖ് തുടരുന്നു; ഭാര്യയെ ഒഴിവാക്കുന്നത് നിസാരകുറ്റങ്ങള്‍ക്ക് 

ബറേലി:  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് തലാഖ് കേസുകള്‍.  ആദ്യ കേസില്‍ വികലാംഗനായ മുഹമ്മദ് റാഷിദ് തന്റെ 17 കാരിയായ ഭാര്യ ചാന്ദ് ബിയെയാണ് മുത്തലാഖ് ചൊല്ലിയത്. ഭാര്യ നിരക്ഷരയാണെന്നും
പാചകം ചെയ്യാന്‍ അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് 26 കാരനായ ഇയാള്‍ മുത്തലാഖ് നടത്തിയത്.

ALSO READ: ലോക്സഭയിൽ മലയാളി എം.പിമാരുടെ പ്രകടനം; പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ പഠനം പറയുന്നതിങ്ങനെ

വ്യാഴാഴ്ച കൃത്യസമയത്ത് പ്രഭാതഭക്ഷണം നല്‍കാത്തതിന്
പതിനേഴുകാരിയായ ഭാര്യക്ക്  തലാഖ് ചൊല്ലുകയുമായിരുന്നു.  ഇക്കാര്യം ഉടന്‍ തന്നെ പോലീസിനെ അറിയിച്ചെങ്കിലും ഇയാള്‍ മുത്തലാഖില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് വിവാഹിതനായ  അക്ഷീര്‍ ബാനോ യാണ്  (26) രണ്ടാമത്തെ കേസില്‍ ഭാര്യ മുഷ്താജ് ഖാനെ മുത്തലാഖ് ചൊല്ലിയത്. രണ്ട് വയസുള്ള കുട്ടിയും ഇവര്‍ക്കുണ്ട്. സ്ത്രീധനം സംബന്ധിച്ച പ്രശ്‌നമാണ് അക്ഷീറിനെ മുത്തലാഖിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ മന്ത്രിയുടെ സെല്‍ഫി ആഘോഷം വിവാദത്തില്‍

മൂന്നാമത്തെ കേസ് സിറൗലിയില്‍ നിന്നാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11 വര്‍ഷം മുമ്പ് വിവാഹം കഴിച്ച തന്റെ മൂന്നു കുട്ടികളുടെ അമ്മയായ യുവതിയെ മുഹമ്മദ് ലായിക്ക് എന്നയാളാണ് മുത്തലാക് ചൊല്ലി ഒഴിവാക്കിയത്. ദമ്പതികളെ കൗണ്‍സിംഗിന് എത്തിച്ചെങ്കിലും നിയമം നടപ്പാക്കുന്നതിന് മുമ്പാണ് താന്‍ ഭാര്യയെ മൊഴി ചൊല്ലിയതെന്നാണ് ഇയാളുടെ വാദം.

ALSO READ: കേരളവും മാറ്റത്തിന്റെ പാതയിൽ : അഡ്വ. ബി. ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button