Latest NewsIndiaInternational

ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ അതൃപ്തി, കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎന്‍ രക്ഷാസമിതിക്ക് ചൈനയുടെ കത്ത്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതിക്ക് കത്തെഴുതി ചൈനയും. നേരത്തെ പാകിസ്ഥാൻ ഈ വിഷയത്തിൽ അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനോടാണ് കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന കത്തിലുടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ പാക്ക് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചൈനയുടെ നീക്കമെന്നാണ് സൂചന.തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാകിസ്താന്‍ പറയുന്നു.

പാകിസ്താനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുന്നു. ഇന്ത്യയുടെ അപകടകരമായ നടപടി ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതായും രക്ഷാസമിതിക്കയച്ച കത്തില്‍ ഷാ മെഹമൂദ് ഖുറേഷി പറയുന്നു.അതേസമയം 15 അംഗ രക്ഷാസമിതി കൗണ്‍സില്‍ പാകിസ്താന്റെ അപേക്ഷയില്‍ എന്ത് തീരുമാനം എടുക്കുമെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button