Latest NewsNewsIndia

പാക് ഭീകരാക്രമണത്തിന് സാധ്യത; മസൂദ് അസറിനെ രഹസ്യമായി ജയില്‍ മോചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോട് ജാഗ്രതയോടെ ഇരിക്കാന്‍ ഇന്‍ലിജന്റസ് ബ്യൂറോയുടെയാണ് നിര്‍ദേശം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നീക്കത്തിന് മറുപടിയായി വരും ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു, രാജസ്ഥാന്‍ മേഖലകളില്‍ പാകിസ്ഥാന്‍ ”ബിഗ് ആക്ഷന്‍” ആസൂത്രണം ചെയ്യുന്നുവെന്നാണ് ഐബി റിപ്പോര്‍ട്ട്. ഭീകരാക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്നും ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാന് സമീപം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പേരെ വിന്യസിച്ചിട്ടുണ്ടെന്നും പറയുന്നു.

READ ALSO: ക്യാന്‍സര്‍ ചികിത്സയ്ക്ക് ഗോമൂത്രം; പഠനങ്ങളെക്കുറിച്ച് വ്യക്തമാക്കി കേന്ദ്രമന്ത്രി

പാകിസ്താന്‍ ഭാഗത്തു നിന്നുള്ള ഈ ‘കടന്നാക്രമണം’ (ീേ മ്ീശറ മി്യ ൗെൃുൃശലെ) ഒഴിവാക്കാന്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്കും ജമ്മു, രാജസ്ഥാന്‍ മേഖലകളിലെ സൈനികര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൈനികരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ ഇന്ത്യയുടെ നീക്കങ്ങളോട് പൂര്‍ണമായും പ്രതികരിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെള്ളിയാഴ്ച ഭീഷണിയുയര്‍ത്തിയിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞ ഖാന്‍ നടത്തിയ പരാമര്‍ശങ്ങളോട് പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ കമര്‍ ജാവേദ് ബജ്വ പറഞ്ഞത് ‘ഏത് പരിധിവരെ പോകാന്‍’ തങ്ങള്‍ തയ്യാറാണ് എന്നാണ്. ‘ഞങ്ങളുടെ കാശ്മീരി സഹോദരന്മാര്‍ക്കായി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണ്. അവസാന ബുള്ളറ്റ്, അവസാന സൈനികര്‍, അവസാന ശ്വാസം വരെ കടമ നിറവേറ്റാന്‍ ഞങ്ങളുണ്ടാകും’ എന്നും ബജ്വ കൂട്ടിച്ചേര്‍ത്തു.

READ ALSO: ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ

ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന കാര്‍ ബോംബ് ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഏജന്‍സികള്‍ അസ്ഹറിനെ സംരക്ഷണ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി പാകിസ്ഥാന്‍ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) മേധാവി മൗലാന മസൂദ് അസ്ഹറിനെ രഹസ്യമായി വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

READ ALSO; തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂർ ഗോപാലകൃഷ്‌ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button