Latest NewsKeralaNews

ചെക്ക് കേസില്‍ കുറ്റ വിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച കേരളത്തിലെത്തും

ആലപ്പുഴ : ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തും. വൈകീട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്ന തുഷാറിനെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും തുടര്‍ന്ന് ആലുവയിലും എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

Read More : ആശുപത്രിയില്‍ വെച്ച് നവജാത ശിശുവിനെ മാറ്റിയെന്ന പരാതിയുമായി യുവതി; ഡിഎന്‍എ ടെസ്റ്റിന് നിര്‍ദേശം

നെടുമ്പാശ്ശേരിയില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകടിയോടെ തുഷാറിനെ ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്ക് ആനയിക്കും. ഏഴിന് സ്വീകരണ സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അയരക്കണ്ടി സന്തോഷ് അധ്യക്ഷനാകും.

തന്റെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ച് നന്ദി അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. പരാതിക്കാരനും മലയാളിയുമായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് ചെക്കുകേസില്‍ അജ്മാന്‍ കോടതി തുഷാറിനെ കുറ്റവിമുക്തനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button