KeralaLatest NewsNews

സംസ്ഥാനത്ത് പ്രളയാനന്തരം ആഫ്രിയ്ക്കന്‍ ഒച്ചുകളുടെ വ്യാപനം : മസ്തിഷ്‌കത്തിന് ഗുരുതര രോഗം പരത്തും :ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഹാപ്രളയത്തിനു ശേഷം കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വളരെയധികം വ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കേരള വനം ഗവേഷണ കേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിളനാശത്തിനൊപ്പം കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗവും വരുത്തുമെന്നു തെളിയിക്കപ്പെട്ട ആഫ്രിക്കന്‍ ഒച്ചുകളുടെ (അക്കാറ്റിന ഫൂലിക്ക) വ്യാപനം 2018ലെ പ്രളയ ശേഷം വര്‍ധിച്ചതായാണു കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ (കെഎഫ്ആര്‍ഐ) കണ്ടെത്തല്‍.

Read also :മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരും; പരോക്ഷ വിമർശനവുമായി പിണറായി വിജയൻ

ഒച്ചുകളുടെ തലഭാഗത്തു കാണപ്പെടുന്ന വിര മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. പ്രശ്‌നത്തിന്റെ തീവ്രത ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ പ്രചാരണത്തിനു പദ്ധതിയുണ്ടെന്നു കെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.ശ്യാം വിശ്വനാഥ് പറഞ്ഞു. ഒച്ചുകളുമായുള്ള സ്പര്‍ശത്തിലൂടെ വിര കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു കണ്ടെത്തല്‍. ആഫ്രിക്കന്‍ ഒച്ചുകള്‍ റബര്‍, തെങ്ങ് തുടങ്ങിയവയ്ക്കും പച്ചക്കറിക്കും വലിയ നാശനഷ്ടം വരുത്തും. കോട്ടയം ജില്ലയില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി റബര്‍ പാല്‍ കുടിച്ചു വറ്റിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

. 2013ലാണ് ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്നു 10 കുട്ടികള്‍ക്ക് ഇസ്‌നോഫിലിക്ക് മെനിഞ്ചൈറ്റിസ് ബാധയുണ്ടായത് ആദ്യമായി കൊച്ചിയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഒച്ചുകളുടെ വ്യാപനത്തിന്റെ തോത് പ്രളയാനന്തരം വര്‍ധിച്ചു. പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വര്‍ധനയുടെ തോത് ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button