KeralaLatest NewsNews

നിർമ്മാണശാലയിൽ നിന്ന് കപ്പലിന്റെ രൂപരേഖ മോഷണം പോയി; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

കൊച്ചി: കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്നു മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിൽ പൊലീസ്.

ALSO READ: മാണിയുടെ മണ്ഡലം പിടിക്കാൻ മാണി; മാണി കേരള കോൺഗ്രസ് സീറ്റ് നില നിർത്താൻ ജോസ് കെ മാണി

കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ്ഡിസ്ക് ഉൾപ്പടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണർ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ALSO READ: ഓണം ബമ്പർ ഭാഗ്യക്കുറി: ആറു പേർക്ക് തുക പങ്കിടാൻ കഴിയില്ല, സർക്കാർ പറഞ്ഞത്

500 കരാർ തൊഴിലാളികൾ വിക്രാന്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ അനുമതി ഉള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഇപ്പോൾ പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button