KeralaLatest NewsNews

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക; പ്രതികരണവുമായി പി.എസ്.ശ്രീധരന്‍ പിള്ള

കോഴിക്കോട്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും സംസ്ഥാനനേതൃത്വം അയച്ച പട്ടികയിലുള്ളവരെത്തന്നെയാണ് മല്‍സരിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ. പി പ്രകാശ് ബാബു , എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവിശ തന്ത്രി എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. അതേസമയം, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button