Latest NewsNewsIndia

മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്തസമ്മേളനത്തിൽ

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിച്ച് ബിജെപി-ശിവസേന സഖ്യം. ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്തസമ്മേളനത്തിൽ ഉടൻ ഉണ്ടായേക്കും. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ. 50:50 എന്ന ശിവസേനയുടെ ആവശ്യം നടപ്പായില്ല. ആര്‍പിഐ(അത്താവാലെ ഗ്രൂപ്), രാഷ്ട്രീയ സമാജ് പക്ഷ തുടങ്ങിയ നാല് ചെറു പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് വീതം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി 162 സീറ്റില്‍ മത്സരിക്കുമെന്ന് തീരുമാനമെടുത്തത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റ് നേടിയപ്പോള്‍ ശിവസേന 63 സീറ്റിലൊതുങ്ങിയിരുന്നു. ഒക്ടോബര്‍ 21നാണ് നിയമസഭ തെരഞ്ഞെടുപ്പ്. ബിജെപിയും ശിവസേനയും 144 സീറ്റു വീതം പങ്കിട്ട ശേഷം ബാക്കി സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയാല്‍ മതിയെന്നായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാല്‍, ഈ നിര്‍ദേശം ബിജെപി സ്വീകരിച്ചില്ല.

വര്‍ളിയില്‍ മത്സരിക്കുന്ന ആദിത്യ താക്കറയെ ഭരണത്തിലേറിയാല്‍ ഉപമുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ഏറെക്കുറെ ബിജെപി അംഗീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button