ന്യൂഡല്‍ഹി: അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധി ന്യായമാണെന്നും കേസില്‍ ഉള്‍പ്പെട്ട ഇരുവിഭാഗങ്ങള്‍ക്കും തൃപ്തികരമായ വിധിയാണ് വന്നതെന്നും മനോജ് തീവാരി. അയോദ്ധ്യാ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗവും സുപ്രീം കോടതിയുടെ വിധി അംഗീകരിച്ചു. സമാധാനത്തിന്റേയും ഒത്തൊരുമയുടെയും പ്രതീകമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
അതേസമയം, എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയുടെ നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഒവൈസിയുടെ രാഷ്ട്രീയം ഹിന്ദുക്കളെയും മുസ്ലീംങ്ങളേയും തമ്മിലടിപ്പിക്കുകയാണ്.
ALSO READ: അയോധ്യ വിധി : വര്‍ഗീയത കലര്‍ന്ന പോസ്റ്റ് : മൂന്ന് പ്രവാസികള്‍ക്കെതിരെ കേസ്
ഹിന്ദുവും മുസ്ലീം സാഹോദര്യത്തോടെ കഴിയുമ്പോള്‍ ഒവൈസിയുടെ രാഷ്ട്രീയം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ലോകത്തെല്ലായിടത്തും ബഹുമാനിക്കപ്പെടുന്നുവെന്നും മനോജ് തിവാരി പറഞ്ഞു.
Post Your Comments