Latest NewsIndia

കശ്മീരില്‍ ജയ്‌ഷെ മുഹമ്മദിന് ഇനി ഒരു ഭീകര നേതാവുമില്ല; ലഷ്‌ക്കറും അല്‍ ബദറും തുടച്ചു നീക്കപ്പെട്ടു; ഹിസ്ബുളിനുള്ളത് ആകെ ഒരു ഭീകരൻ മാത്രം : സൈന്യം

'ഹിസ്ബുള്‍ മുജാഹിദിന് ഇനി അവശേഷിക്കുന്നത് ഒരു കമാന്റര്‍ മാത്രം' 15 കോര്‍പ്‌സ് സേനാ വിഭാഗത്തിന്റെ കമാന്റര്‍ ലഫ്. ജനറല്‍ കെജിഎസ്. ധില്ലന്‍ വ്യക്തമാക്കി.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഇസ്ലാമിക ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം. ‘ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ ഇസ്ലാമിക ഭീകര സംഘടനകളുടേയും ജമ്മുകശ്മീരിലെ ഭീകരന്മാരെ വധിച്ചു കഴിഞ്ഞു. നിലവിലെ സ്ഥിതിയനുസരിച്ച്‌ ജയ്‌ഷെ മുഹമ്മദിന് കശ്മീരില്‍ ഇനി ഒരു ഭീകരനും അവശേഷിക്കുന്നില്ല. ലഷ്‌ക്കറും അല്‍ ബദറും ഇല്ലാതായിക്കഴിഞ്ഞു.’

‘ഹിസ്ബുള്‍ മുജാഹിദിന് ഇനി അവശേഷിക്കുന്നത് ഒരു കമാന്റര്‍ മാത്രം’ 15 കോര്‍പ്‌സ് സേനാ വിഭാഗത്തിന്റെ കമാന്റര്‍ ലഫ്. ജനറല്‍ കെജിഎസ്. ധില്ലന്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പ്രസ്താവനയിലാണ് . ധില്ലന്‍ ഭീകരരുടെ കണക്കുകളെപ്പറ്റി സൂചിപ്പിച്ചത്.

റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യത്തിന് ഇന്ത്യ നല്‍കിയ സമ്മാനങ്ങള്‍ ഇതൊക്കെ

കഴിഞ്ഞയാഴ്ച ഹിസ്ബുളിന്റെ 3 ഭീകരന്മാരെ വധിച്ചതോടെയാണ് സൈന്യം നേതാക്കളെ വകവരുത്തിയതായി അറിയിച്ചത്. ഷോപ്പിയാന്‍ മേഖലയില്‍ വച്ച്‌ ഹിസ്ബുളിന്റെ കമാന്റര്‍ വസീം അഹമ്മദ് വാനിയെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button