Latest NewsKeralaNews

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത് . എഴുപത് വയസായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button