KeralaLatest NewsNews

ഇത്ര ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ലാഘവത്തോടെ കാണുന്നത് മുഖ്യമന്ത്രിക്ക് ഒരുപാടു കാര്യങ്ങള്‍ ഒളിക്കാനുള്ളതു കൊണ്ട് ; മുല്ലപ്പള്ളി

കോഴിക്കോട് : മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത്ര ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ലാഘവത്തോടെ കാണുന്നത് മുഖ്യമന്ത്രിക്ക് ഒരുപാടു കാര്യങ്ങള്‍ ഒളിക്കാനുള്ളതു കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസ് മേധാവിക്കെതിരെയുള്ള പരാമര്‍ശങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയാല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹെക്കോടതി ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം അറിയുന്നതു കൊണ്ടാണു കേന്ദ്ര ഏജന്‍സി അന്വേഷണത്തില്‍ വിശ്വാസമില്ലാത്തത്. ബെഹ്‌റയുടെ നിയമനത്തിനു മോദി പ്രത്യേക താല്‍പര്യമെടുത്തതും ബെഹ്‌റയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതും ചേര്‍ത്തു വായിക്കണം. മോദിയുമായുള്ള അന്തര്‍ധാര എന്താണെന്നു വെളിപ്പെടുത്താന്‍ പിണറായി തയാറാവണം. മോദിയെ പ്രീതിപ്പെടുത്താനാണു പിണറായി ഡിജിപിയെ ന്യായീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചതിന്റെ പേരില്‍ രണ്ടു ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍, തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തില്‍ ഡിജിപിക്കെതിരെ യുഎപിഎ ചുമത്തണം. ആഭ്യന്തരവകുപ്പ് ഭരിക്കുന്നതു മുഖ്യമന്ത്രിയാണോ ഡിജിപിയാണോ എന്നു വ്യക്തമാക്കണം. ഡിജിപി പറയുന്നതു കേട്ടു തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി മാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button