KeralaLatest NewsNews

കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക

ആലപ്പുഴ: കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. മൂല്യനിര്‍ണയത്തിനായി വീട്ടില്‍ കൊണ്ടുവന്ന ഉത്തരക്കടലാസുകള്‍ ആണ് കത്തിനശിച്ചത്.

കായംകുളം എംഎസ്‌എം കോളജിലെ അധ്യാപികയാണ് ഉത്തരക്കടലാസുകള്‍ കത്തിനശിച്ച വിവരം പൊലീസിനെ അറിയിച്ചത്. കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. 38 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ടേബിള്‍ ലാമ്ബിന്റെ വെളിച്ചത്തില്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നെന്നും ആഹാരം കഴിക്കാനായി മുറിവിട്ട് പോയി സമയത്താണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നും അധ്യാപിക പറഞ്ഞു.

പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കാരണം അറിയാനാകൂ.

ALSO READ: പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി കേരളത്തിൽ; കരുത്തോടെ വന്ദേ ഭാരത് മുന്നോട്ട്

ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാര്‍ഥികള്‍ക്കായി അടിയന്തരമായി പുനഃപരീക്ഷ നടത്തുകയാണ് നടപടി ക്രമമെന്ന് കേരള സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button