KeralaLatest NewsNews

മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനോട് പിണങ്ങി മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ അച്ഛനോട് പിണങ്ങി മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു .  പവിത്രേശ്വരം ഇലവിളയിൽ ഭാഗത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തക്കസമയത്ത് സ്ഥലത്തെത്തിയ പോലീസ് പതിനാറുകാരനെ രക്ഷപ്പെടുത്തി.

ഭർത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായും മകൻ പിണങ്ങി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയെന്നും വീട്ടമ്മ രാത്രി പുത്തൂർ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് പറയുകയായിരുന്നു. തുടർന്ന് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ജോൺസൺ, സുനിൽ എന്നിവർ ഉടൻ സ്ഥലത്തെത്തി. അന്വേഷണത്തിനിടെ സമീപത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിനിൽക്കുന്ന പതിനാറുകാരനെ കണ്ടു. ഉടൻ കയറഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button