Latest NewsNewsIndia

രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നു : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം : വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തണം

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.. കൃത്യമായ ടെസ്റ്റിങ് നടത്താനും നിരീക്ഷണ സംവിധാനം കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ജില്ലാ കലക്ടര്‍മാര്‍ക്കും മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു നിര്‍ദേശം നല്‍കിയത്.

read also : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 43കാരനായ യുവാവ്

മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടാണ് വീടുകള്‍തോറും കയറിയിറങ്ങി സര്‍വേ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button