ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ട് , ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആാേഗ്യമന്ത്രാലയം . രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്ന് മാത്രം 14,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ റിക്കാര്‍ഡ് വര്‍ധനവാണ് ഇന്നുണ്ടായത്. നിലവില്‍ 4,00,412 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
Read Also : ഡല്‍ഹിയില്‍ നിന്നും വന്ന യുവാവ് ക്വാറന്റീനില്‍ കഴിയാതെ നാട് ചുറ്റാനിറങ്ങി : വെട്ടിലായത് 11 പേര്
കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയേക്കാള്‍ മുന്നില്‍. ഇന്ന് വൈകുന്നേരം മാത്രം അയ്യായിരത്തോളം രോഗികളാണ് പുതുതായി എത്തിയത്. 12,900 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് ഭേദമായവരുടെ നിരക്ക് കൂടുതലാണെന്നത് ആശ്വാസകരമാണ്. 54.12 ശതമാനമാണ് ഇന്ത്യയില്‍ കോവിഡ് ഭേദമാകുന്നവരുടെ നിരക്ക്.
Post Your Comments