COVID 19Latest NewsNewsIndia

‘അന്യായവും വിവേചനപരവുമായ നടപടികൾ’- എയര്‍ ഇന്ത്യ വന്ദേഭാരത് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക

ന്യൂയോര്‍ക്ക് • ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ഗതാഗതത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ലംഘിച്ച്, ‘അന്യായവും വിവേചനപരവുമായി പ്രവര്‍ത്തിക്കുന്നു’വെന്നാരോപിച്ച് യു.എസ് സർക്കാർ തിങ്കളാഴ്ച ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് 19 പ്രതിസന്ധിമൂലമുണ്ടായ യാത്രാ തടസ്സങ്ങൾ കാരണം കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരികെക്കൊണ്ടുപോകാനാണ് എയര്‍ഇന്ത്യ ലിമിറ്റഡ് വിമാനസര്‍വീസുകള്‍ നടത്തുന്നത്. എന്നാല്‍, എയര്‍ ഇന്ത്യ പൊതുജനങ്ങൾക്ക് ടിക്കറ്റ് വിൽക്കുന്നുണ്ടെന്ന് യു.എസ് ഗതാഗത വകുപ്പ് ആരോപിക്കുന്നു.

അതേസമയം, യുഎസ് വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് പറക്കുന്നതിനെ അവിടത്തെ ഏവിയേഷൻ റെഗുലേറ്റർമാർ വിലക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യം യു‌എസ് വിമാനക്കമ്പനികള്‍ക്ക് മത്സരാധിഷ്ഠിത പോരായ്മ സൃഷ്ടിക്കുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു.

പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് അപ്പുറത്തേക്ക് എയര്‍ ഇന്ത്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പോകുന്നു. വ്യോമയാന നിയന്ത്രണങ്ങൾ മറികടക്കുന്നതിനുള്ള ഒരു മാർഗമായി എയർ ഇന്ത്യ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചാർട്ടറുകൾ ഉപയോഗിച്ചതായി തോന്നുന്നുവെന്നും യു.എസ് ഏജന്‍സി പറഞ്ഞു.

30 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് അറിയിച്ചു.

ചാർട്ടർ ഫ്ലൈറ്റുകൾ നടത്തുന്നതിന് മുമ്പ് അംഗീകാരത്തിനായി ഇന്ത്യൻ വിമാനക്കമ്പനി യു.എസ് ഗതാഗത വകുപ്പിന് അപേക്ഷ നല്‍കണം. അതുവഴി അവയെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയും. യു.എസ് വിമാനക്കമ്പനികളുടെ നിയന്ത്രണം ഇന്ത്യ എടുത്തുകളഞ്ഞാൽ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപ്പരിശോധിക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

വൈറസിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ വിമാനക്കമ്പനികളെ ചൈന അന്യായമായി നിരോധിച്ചുവെന്ന് ആരോപിച്ച് ചൈനീസ് വിമാനക്കമ്പനികള്‍ക്കെതിരെ യു.എസ് സര്‍ക്കാര്‍ ആഴ്ചകളോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജൂണ്‍ 15 ന് ആഴ്ചയില്‍ നാല് അമേരിക്കന്‍ വിമാനങ്ങള്‍ അനുവദിക്കാന്‍ ചൈന സമ്മതിച്ചത്തിനെത്തുടര്‍ന്നാണ് അത്രയും എണ്ണം ചൈനീസ് വിമാനങ്ങള്‍ക്കും യു.എസ് അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button