Latest NewsKeralaIndia

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ക​ള​ങ്ക​പ്പെ​ടു​ത്താന്‍ ശ്രമിക്കരുത്, എ​ന്തും വി​ളി​ച്ചു പ​റ​യ​രു​ത്; കെ സു​രേ​ന്ദ്ര​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി

കേ​സ് ക​സ്റ്റം​സാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​നും അ​റി​യാം.

തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.എ​ന്ത് അ​സം​ബ​ന്ധ​വും പ​റ​യാ​വു​ന്ന നാ​വ് ഉ​ണ്ടെ​ന്നു​വ​ച്ച്‌ എ​ന്തും വി​ളി​ച്ചു പ​റ​യ​രു​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ക​ള​ങ്ക​പ്പെ​ടു​ത്താന്‍ സുരേന്ദ്രന്‍ ശ്രമിക്കരുത്. കേ​സ് ക​സ്റ്റം​സാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​നും അ​റി​യാം.

ആ​രും ര​ക്ഷ​പെ​ടി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്ര​തി​ക​ളെ പി​ടി​കൂ​ടും. എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ പെ​ടു​ത്താ​ന്‍ പ​റ്റു​മോ എ​ന്നാ​ണ് ചി​ല​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തെ​റ്റു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന ലാ​വ​ണ​മ​ല്ല മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​യോ​ടെ അ​ന്വേ​ഷ​ണം മു​ന്നോ​ട് പോ​കു​ക​യാ​ണ്.

ഇ​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ണ്ടെ​ങ്കി​ല്‍ അന്വേഷണ ഏജന്‍സിക്ക് പിന്തുണ നല്‍കുമെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന​യെ കേ​സി​ല്‍​നി​ന്നു ര​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി.

വളര്‍ത്തു നായയുടെ ആക്രമണം; 26 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക​മാ​യി മാ​റി. സ്വ​പ്ന​യെ​ക്കു​റി​ച്ച്‌ പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button