KeralaLatest NewsNews

ശക്തമായ മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വലിയന്നൂരില്‍ പെയ്ത കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് വീട്ടുടമ മരിച്ചു. മഠത്തില്‍ ഹംസ (62) യാണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് മതിലിടിഞ്ഞ് വീണത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഹംസയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹംസയുടെ മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button