COVID 19KeralaLatest NewsNews

കോവിഡ് : പോലീസ് ആസ്ഥാനം ഇന്നും തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് ആസ്ഥാനം ഇന്നും തുറക്കില്ല. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും ഉണ്ടാവുക, നാളെ മുതൽ പൂർണതോതിൽ പോലീസ് ആസ്ഥാനം തുറന്ന് പ്രവർത്തിക്കും. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് പൊലീസുകാർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ പരിശോധനയിലൂടെ രോഗബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ വഴുതക്കാടുള്ള പോലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്ന് മുതൽ അടച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button