ദുബായ്: കരിപ്പൂർ വിമാനാപകടത്തിൽ ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്. അല്‍ഹിന്ദ് ട്രാവല്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള ഓഫീസ്,അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ടി.അബ്ദുല്‍ ജലീലുമായോ തൊട്ടടുത്ത അല്‍ഹിന്ദ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് അല്‍ഹിന്ദ് ടൂര്‍സ്&ട്രാവല്‍സ് -കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ധീന്‍ അഹമ്മദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: യുഎഇ: 00971 565499687, ഇന്ത്യ: 0091 9446005859.
Post Your Comments