KeralaLatest NewsNews

കേന്ദ്രമന്ത്രി വി. മുരളീധരന്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ നാളെ സന്ദര്‍ശിക്കും

ഇടുക്കി : സംസ്ഥാനത്തെ കണ്ണിരീലാഴ്ത്തിയ ഇടുക്കി മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ നാളെ ഉച്ചയോടുകൂടി കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കരിപ്പൂരിലെയും കോഴിക്കോട്ടെയും സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം രാത്രിയോടെ ഇടുക്കിക്ക് തിരിക്കുമെന്നും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടിടത്തേയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം ഇന്നു പുലര്‍ച്ചയോടെ കരിപ്പൂരിലെത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജമലയിലെ മണ്ണിടിച്ചിലില്‍ 78 പേരാണ് പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന് 11 മൃതദേഹങ്ങളുമാണ് ദുരന്തഭൂമിയില്‍ നിന്ന് കൂടി കണ്ടെത്തിയത്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ഠന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു. 44 പേരെ ഇനിയും കണ്ടെത്തണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button