Latest NewsKeralaNews

ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന ഇടതര്‍ക്ക് ഇടയ്ക്കിടെ വരുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്ന സേട്ടന്‍ ആണെന്ന് തോന്നുന്നു പ്രസംഗം എഴുതിയത് ; മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിന്റെയും അവിശ്വാസ പ്രമേയത്തിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയല്ല മുഖ്യന്‍ അത്രയും നേരം നല്‍കിയത് എന്ന് ചൂണ്ടി കാണിച്ചാണ് അദ്ദേഹം പ്രസംഗത്തെ പരിഹസിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ വിമര്‍ശനവും പരിഹാസവും ശ്രീജിത്ത് അറിയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രം ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തുവെന്നും എല്‍ കെ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ ബിഹാറില്‍ വെച്ച് ലാലുപ്രസാദ് യാദവ് തടഞ്ഞെന്നും ദേവഗൗഡ സര്‍ക്കാരിനെ കോണ്‍ഗ്രസ് മറിച്ചിട്ടു. ഞങ്ങള്‍ നവോത്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടു എന്നിങ്ങനെയുള്ള മറുപടിയാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന ഇടതര്‍ക്ക് ഇടയ്ക്കിടെ വരുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്ന സേട്ടന്‍ ആണെന്ന് തോന്നുന്നു പ്രസംഗം എഴുതിയതെന്നും അദ്ദേഹം പരിഹസിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

സ്വര്‍ണക്കടത്തിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
‘അയോധ്യയിലെ രാമക്ഷേത്രം ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തു. എല്‍ കെ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ ബിഹാറില്‍ വെച്ച് ലാലുപ്രസാദ് യാദവ് തടഞ്ഞു. വി പി സിങ് പ്രധാനമന്ത്രിയായി. ദേവഗൗഡ സര്‍ക്കാരിനെ കോണ്‍ഗ്രസ് മറിച്ചിട്ടു. ഞങ്ങള്‍ നവോത്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടു. ബിജെപി ഇന്ത്യയില്‍ അധികാരത്തില്‍ വന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറി അടിച്ചു. മോഹന്‍ലാലിന് ഭരത് അവാര്‍ഡ് കിട്ടി. ഇന്ത്യയുടെ ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്‌കോ തിരഞ്ഞെടുത്തു. ഫ്രൂട്ടിയില്‍ രക്തം വീണു. കുര്‍കുറെയില്‍ പ്ലാസ്റ്റിക് കണ്ടെത്തി. ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. അതുകൊണ്ട് ഈ സ്വര്‍ണക്കടത്ത് ആരോപണം അസത്യമാണ്. മാമനോട് ഒന്നും തോന്നല്ലേ മക്കളേ.’
ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന ഇടതര്‍ക്ക് ഇടയ്ക്കിടെ വരുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്ന സേട്ടന്‍ ആണെന്ന് തോന്നുന്നു പ്രസംഗം എഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button